ഗോരഖ്പുര്‍, യു.പി- പതിനഞ്ചുകാരിയായ പേരക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പുറത്തുപറയാതിരിക്കാന്‍ പത്തുരൂപ നല്‍കുകയും ചെയ്ത അറുപതുകാരനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിടിയിലായ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയും അമ്മയും വയലില്‍ ആടുകളെ മേയ്ക്കുന്നതിനിടെയാണ് അറുപതുകാരന്‍ അവിടെയെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കൂട്ടായി താന്‍ നില്‍ക്കാമെന്ന് പറഞ്ഞ് മരുമകളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. മരുമകള്‍ പോയപ്പോള്‍ വിറകുവെട്ടാന്‍ കോടാലി കൊണ്ടുവരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. കോടാലിയുമായി പെണ്‍കുട്ടി തിരിച്ചെത്തിയപ്പോള്‍ വിറക് വെട്ടാനെന്നുപറഞ്ഞ് ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് പുറത്തുപറയാതിരിക്കാനായി പത്തുരൂപ നല്‍കുകയായിരുന്നു. .ഇതിനിടെ വെള്ളമെടുക്കാനായി പോവുകയായിരുന്ന ഒരാള്‍ സംഭവം കാണുകയും ഉച്ചത്തില്‍ നിലവിളിച്ച് ആളെക്കൂട്ടുകയും ചെയ്തു. സ്ഥലത്തെത്തിയ നാട്ടുകാര്‍ അറുപതുകാരനെ പിടികൂടി പൊതിരെ തല്ലിയശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അറുപതുകാരനെതിരെ കുടുംബവും പരാതി നല്‍കിയിട്ടുണ്ട്.