റിയാദ്- ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ റിയാദിൽ പലയിടത്തും വെള്ളപ്പൊക്കം. റിയാദിലെ അൽ മനാഖ് പരിസരത്തെ ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ മുങ്ങി.

ടണലിൽനിന്ന് വെള്ളം ഒഴിഞ്ഞുപോകാത്തതാണ് ദുരന്തത്തിന് കാരണമായത്. ഇതുവഴി ആറുമണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു.








 
  
 