കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി; അറസ്റ്റിലായത് അരീക്കോട്, താമരശ്ശേരി സ്വദേശികൾ

കോഴിക്കോട് - കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി കസ്റ്റംസ് ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാസിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് പിടിയിലായത്.
 എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയതാണ് ഇരുവരും. റാസിക്കിന്റെ പക്കൽ നിന്ന് 1066 ഗ്രാം സ്വർണ മിശ്രിതവും മുനീറിൽ നിന്ന് 1078 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്. രണ്ടുപേരും നാല് ക്യാപ്‌സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവ കടത്താൻ ശ്രമിച്ചത്. സ്വർണക്കള്ളക്കടത്ത് സംഘത്തിന്റെ ക്യാരിയറായാണ് പ്രവർത്തിച്ചതെന്നാണ് ഇരുവരും കസ്റ്റംസിനോട് പറഞ്ഞത്.
 

Latest News