Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

മൊബൈല്‍ പിടിച്ചുപറിക്കുന്ന  മൂന്നംഗ സംഘം അറസ്റ്റില്‍ 

ഓച്ചിറ- ബൈക്കില്‍ കറങ്ങി നടന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന യുവാക്കള്‍ അറസ്റ്റില്‍. പത്തിയൂര്‍ എരുവ് മുറിയില്‍ കുട്ടേത്ത് തെക്കതില്‍ വീട്ടില്‍ ബിലാദ് (20), കീരിക്കാട് തെക്കുമുറിയില്‍ എരിയപുറത്ത് വീട്ടില്‍ ഷിഹാസ് (20), പത്തിയൂര്‍ എരുവ മുറിയില്‍ വലിയത്ത് കിഴക്കതില്‍ വീട്ടില്‍ അജിംഷാ (20) എന്നിവരാണ് അറസ്റ്റിലായത്.
ഓച്ചിറ ചൂനാട് റോഡില്‍ കഴിഞ്ഞ ദിവസം വൈകിട്ട് യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത കേസിലാണ് മൂന്നുപേരും അറസ്റ്റിലായത്. നൃത്തവിദ്യാലയത്തിന് മുന്‍വശത്ത് വച്ചായിരുന്നു സംഭവം. ആദിത്യന്‍ എന്നയാള്‍ സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ ബൈക്കില്‍ എത്തിയ പ്രതികള്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി 28,000 രൂപ വിലവരുന്ന ഫോണ്‍ ബലം പ്രയോഗിച്ച് എടുക്കുകയായിരുന്നു. തുടര്‍ന്ന് കായംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ ഇവര്‍ പിടിച്ചുപറിച്ചതായി പോലീസ് പറഞ്ഞു. കായംകുളം ഡി വൈ എസ് പി അജയ് നാഥിന്റെ മേല്‍നോട്ടത്തില്‍ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ ഉദയകുമാര്‍ വി, പോലീസ് ഉദ്യോഗസ്ഥരായ ദീപക്ക് ജി, ഷാജഹാന്‍, സബീഷ്, ഫിറോസ് എ എസ്, മുഹമ്മദ് ഷാന്‍, ദീപക് വാസുദേവന്‍, സുന്ദരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News