ഇന്ത്യയിലെ എം.എല്‍.എമാരെക്കാള്‍ ശമ്പളം  മുകേഷ് അംബാനിയുടെ വീട്ടിലെ കുക്കിന് 

മുംബൈ-ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വന്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ പിന്നെയേറ്റവും സമ്പന്നമായ വീട് മുകേഷിന്റെയും നിത അംബാനിയുടേയും ആന്റിലയാണ്. ഇവിടുത്തെ ഓരോ ജോലിക്കാര്‍ക്കും അവരുടെ ജോലി കൃത്യമായി ചെയ്യുന്നതിന് കനത്ത ശമ്പളമാണ് ലഭിക്കുന്നത്.
മുഖ്യമായും പച്ചക്കറി വിഭവങ്ങള്‍ കഴിക്കുന്നയാളാണ് മുകേഷ് അംബാനി. മുട്ട കഴിക്കാറുണ്ടെങ്കിലും സാധാരണ ദിവസങ്ങളില്‍ അംബാനി തന്റെ പ്രിയ ഭക്ഷണമായ ചപ്പാത്തിയും പരിപ്പ്കറിയും ചോറുമാണ് കഴിക്കാറ്. തായ് വിഭവങ്ങളും ഇഷ്ടപ്പെടുന്ന മുകേഷ് അംബാനി എന്നാല്‍ ഞായറാഴ്ച സാധാരണക്കാരന് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് കഴിക്കാറ്. ഏതെന്നല്ലേ ഇഡലിയും സാമ്പാറും. കൃത്യനിഷ്ട കര്‍ശനമായി പാലിക്കുന്ന അംബാനിയുടെ പ്രിയഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് വരുമാനവും ഉഗ്രനാണ്. മാസത്തില്‍ രണ്ട് ലക്ഷം രൂപവരെയാണ് പാചകക്കാരന് അംബാനികുടുംബം നല്‍കുന്നത്. അതായത് വര്‍ഷത്തില്‍ 24 ലക്ഷം രൂപ. ഡല്‍ഹിയിലെ എംഎല്‍എമാര്‍ക്ക് ശമ്പളം വര്‍ദ്ധിച്ചത്  ഈയിടെ ചര്‍ച്ച ചെയ്തിരുന്നു. മാസം 90,000 രൂപയാണ് എംഎല്‍എമാരുടെ ശമ്പളം. കണക്ക് നോക്കിയാല്‍ അംബാനിയുടെ പാചകക്കാരന് എംഎല്‍എമാരെക്കാള്‍ രണ്ടിരട്ടി ശമ്പളമാണ് ലഭിക്കുന്നത്.
അംബാനിയുടെ ചില ജോലിക്കാരുടെ മക്കള്‍ വിദ്യാഭ്യാസം ചെയ്യുന്നത് അമേരിക്കയിലാണ്. ഡ്രൈവര്‍ക്കും മേക്കപ്പ് ആര്‍ട്ടിസ്റ്റിനും പുറമേ പാചകക്കാരനും കൈയയച്ച് ശമ്പളം നല്‍കുന്നവരാണ് അംബാനി കുടുംബം.

Latest News