ഇ.പി.ജയരാജന്റെ ഭാര്യക്ക് പങ്കാളിത്തമുള്ള റിസോര്‍ട്ടില്‍ വിജിലന്‍സ് പരിശോധന

കണ്ണൂര്‍-മുതിര്‍ന്ന സി.പി.എം നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പിന് പിന്നാലെ സംസ്ഥാന
വിജിലന്‍സ് പരിശോധന.
 വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളിലാണ് പ്രാഥമിക പരിശോധനയെന്നാണ് വിവരം. വൈദേകം റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പും നേരത്തെ പരിശോധന നടത്തുകയും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇ.ഡിയും പ്രാഥമിക അന്വേഷണം നടത്തി വരികയാണ്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ റിസോര്‍ട്ട് അധികൃതര്‍ അടുത്തിടെ കണ്ണൂര്‍ ആദായ നികുതി ഓഫീസില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ, ഓഹരികള്‍ വില്‍ക്കാന്‍ ഇ പി ജയരാജന്റെ കുടുംബം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന് കത്തുനല്‍കുകയും ചെയ്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News