ബ്രഹ്മപുരം ദുരിതം; വൈദ്യസഹായത്തിനും മറ്റുമായി ഒരുകോടി രൂപ അനുവദിച്ച് എം.എ യൂസഫലി

കൊച്ചി / ദുബൈ - ബ്രഹ്മപുരത്തെ വിഷപ്പുകയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാൻ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. കനത്ത പുകയെ തുടർന്ന് ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിയ്ക്കുന്നവർക്ക് വൈദ്യസഹായത്തിനും, ബ്രഹ്മപുരത്ത് കൂടുതൽ മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം.എ യൂസഫലി അറിയിച്ചു. കൊച്ചി മേയർ അഡ്വ. എം അനിൽകുമാറിനെ ഇക്കാര്യം ഫോണിൽ വിളിച്ച അറിയിച്ചുവെന്നും ലുലു ഗ്രൂപ്പ് പ്രതിനിധികൾ തുക ഉടൻ കോർപ്പറേഷന് കൈമാറുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
 

Latest News