അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി അലമാരയില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍

മുംബൈ- അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി അലമാരയില്‍ സൂക്ഷിച്ച യുവതിയെ പോലീസ് അറസറ്റ് ചെയ്തു. 53 വയസ്സായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 22 വയസ്സായ മകള്‍ റിംപിള്‍ പ്രകാശ് ജെയിനാണ് പിടിയിലായത്. അരിവാളും ചെറിയ കത്തികളും ഉപയോഗിച്ചാണ് യുവതി അമ്മയുടെ ശരീരം കഷ്ണങ്ങളാക്കിയത്. ഈ കത്തികളെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുംബൈയിലെ കാലാചൗക് പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 ാം വകുപ്പ് പ്രകാരം കേസെടുത്തത്.
ഡിസംബറിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ ശേഷം അരിവാള്‍ ഉപയോഗിച്ച് കൈകളും കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News