Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരത്തെ മാലിന്യം നിമിത്തം കൊച്ചിയിലെ  മത്സ്യ വിഭവങ്ങള്‍  കഴിക്കാന്‍ പറ്റാതാവും 

കൊച്ചി-കേരളത്തിലും പുറത്തുമുള്ള ഫുഡ് ലവേഴിസിന്റെ ഇഷ്ട കേന്ദ്രമാണ് കൊച്ചിയും പരിസരങ്ങളും. അറബിക്കടലും കൊച്ചിയിലേയും പരിസരത്തേയും കായലുകളും മത്സ്യ സമ്പത്ത് കൊണ്ട് സമൃദ്ധമാണ്. ഫോര്‍ട്ടുകൊച്ചിയിലൊക്കെ കായല്‍ മീനുകള്‍ ടൂറിസ്റ്റുകള്‍ക്ക് ഫ്രൈ ചെയ്തു കൊടുക്കുന്നത് ഒരു കുടില്‍ വ്യവസായമാണ്. പെരിയാറിന്റെ തീരങ്ങള്‍ മുതല്‍ കോട്ടയം, ആലപ്പുഴ ഭാഗം വരെ ധാരാളം കേന്ദ്രങ്ങളുണ്ട്. രുചികരവും വ്യത്യസ്ഥവുമായ വിഭവങ്ങള്‍ക്ക് പ്രസിദ്ധമായവ ബ്രഹ്മപുരത്തെ മലിനീകരണം കൊച്ചിയുടെ ഐശ്വര്യത്തിന്റെ പ്രതീകമായ മത്സ്യ വ്യവസായത്തെ ബാധിക്കുമോയെന്ന് ആശങ്കയുയര്‍ന്നു. 
സര്‍ക്കാര്‍ വൈകിയെങ്കിലും പ്രതികരിച്ചു തുടങ്ങിയെങ്കിലും കൊച്ചിയിലെ സീഫുഡ് കുറച്ചു കാലത്തേക്കെങ്കിലും എല്ലാവരും മറക്കേണ്ടി വരും.  ബ്രഹ്മപുരത്ത് കത്തിയ പ്‌ളാസ്റ്റിക് മാലിന്യത്തില്‍ നിന്നുള്ള വിഷജലം കടമ്പ്രയാറിലൂടെ ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലെയും കൊച്ചി തീരക്കടലിലെയും ആവാസ വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായി. 25 ഫയര്‍ എന്‍ജിനുകളും കടമ്പ്രയാറില്‍ നിന്നുള്ള ഉയര്‍ന്ന ശേഷിയുള്ള നിരവധി പമ്പുകളും ഉപയോഗിച്ച് 12 ദിവസം രാപ്പകല്‍ മാലിന്യമലയില്‍ ഒഴിച്ച വെള്ളം ഒഴുകി കടമ്പ്രയാറില്‍ തന്നെ തിരിച്ചെത്തുന്നുണ്ട്
പ്‌ളാസ്റ്റിക് മാലിന്യം കത്തി രൂപംകൊണ്ട വിഷവാതകങ്ങളുടെയും മറ്റ് മാരകമായ രാസവസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ ഇവിടെയുള്ള ചാരത്തിലുണ്ട്. ഇത് ജലത്തിലൂടെയാണ് നദിയിലേക്കെത്തുന്നത്. കാന്‍സറിനും ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകുന്ന ഡയോക്‌സിന്‍ സംബന്ധിച്ചാണ് ആശങ്കകള്‍ ഏറെയും. ഡയോക്‌സിന്‍ സാന്നിദ്ധ്യം പഠിക്കാന്‍ തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമായ ധാരണ ലഭിക്കൂ. 
കടമ്പ്രയാറില്‍ നിന്ന് ചിത്രപ്പുഴ, കണിയാമ്പുഴയിലൂടെയാണ് ജലം വേമ്പനാട് കായലിലേക്കെത്തുക. പശ്ചിമകൊച്ചിയിലെ പൊക്കാളി നെല്‍പാടങ്ങളിലേക്കും ചെമ്മീന്‍ കെട്ടുകളിലേക്കും ഈ ജലം എത്തും. ഡയോക്‌സിന്‍ പോലുള്ള വിഷപദാര്‍ത്ഥങ്ങള്‍ ദീര്‍ഘനാള്‍ മത്സ്യങ്ങളിലും മറ്റ് ജലജീവികളിലും അവശേഷിക്കും. കായലിലെയും തീരക്കടലിലെയും ആവാസ വ്യവസ്ഥയെയും ബാധിക്കും. വിഷ സാന്നിദ്ധ്യം ഉറപ്പായാല്‍ കുറഞ്ഞത് വര്‍ഷത്തേക്കെങ്കിലും ഇവിടെയുള്ള മത്സ്യസമ്പത്ത് മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത സ്ഥിതി വരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊച്ചി കേന്ദ്രീകരിച്ചാണ് കേരളത്തിന്റെ സീഫുഡ് കയറ്റുമതി പ്രധാനമായും നടക്കുന്നത്. മലിനീകരണ തോത് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ കയറ്റുമതിയ്ക്ക് വിലക്ക് വരുമോയെന്നും ആശങ്കപ്പെടുന്നവരുണ്ട്. 


 

Latest News