Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാരാന്ത്യ അവധി മൂന്നു ദിവസമാക്കുമെന്നത് പ്രചാരണം മാത്രം

റിയാദ്- സൗദിയിൽ വാരാന്ത്യ അവധി മൂന്നു ദിവസമാക്കുന്നതിനെ കുറിച്ചു പഠനം നടക്കുന്നതായ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മാനവശേഷി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. വാരാന്ത്യ അവധി മൂന്നു ദിവസമാക്കുന്നതിനെ കുറിച്ച് പഠിക്കുകയോ നിർദേശങ്ങൾ സമർപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലും മറ്റുമുള്ള പ്രചാരണം മാത്രമാണത്. അടുത്തിടെ ഉപഭോക്താക്കളുടെ ചോദ്യത്തിനു മറുപടിയായി തൊഴിൽ നിയമങ്ങളെല്ലാം നിരന്തര പരിഷ്‌കരണത്തിനും പുനരാലോചനക്കും വിധേയമാണെന്ന് മാനവശേഷി വികസന വകുപ്പ് വക്താവ് ടിറ്ററിൽ നൽകിയ മറുപടിയാണ് വാരാന്ത്യ അവധി ദിനങ്ങൾ വർധിപ്പിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകളെ വീണ്ടും സജീവമാക്കാനിടയാക്കിയത്.  2013 ലെ രാജകൽപനിലൂടെയായിരുന്നു പതിറ്റാണ്ടുകളായി രാജ്യത്തു തുടർന്നു വന്നിരുന്ന സമ്പ്രദായമനുസരിച്ചുള്ള വാരാന്ത്യ ദിനങ്ങൾ വ്യാഴം, വെള്ളി എന്നതിൽ നിന്നു മാറ്റി വെള്ളിയും ശനിയുമാക്കി നിശ്ചയിച്ചത്. സാമ്പത്തിക വിദഗ്ധരുടെയും  മറ്റും  ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു മറ്റു രാജ്യങ്ങളെ പോലെ സൗദിയിലെയും വരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം വരുത്തിയത്. സാമ്പത്തിക രംഗത്തും തൊഴിൽ വിപണിയിലും അതിന്റെ ഗുണപരമായ പ്രതിഫനങ്ങളുണ്ടാകുകയും ചെയ്തുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
 

Latest News