വിസ പുതുക്കി വരുന്നതിനിടെ റിയാദിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിൽ ഖബറടക്കും

മലപ്പുറം-റിയാദ് അൽഖർജിനടുത്ത് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച മങ്കട വെള്ളിലയിലെ പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നീസ(34)യുടെ മൃതദേഹം നാളെ(ബുധൻ) നാട്ടിലെത്തിച്ച് മറവുചെയ്യും. പുത്തൻവീട് സിദ്ദീഖിയ ജുമാമസ്ജിദ് ഖബൽസ്ഥാനിലാണ് മറവു ചെയ്യുക. വിസിറ്റിംഗ് വിസ പുതുക്കാൻ ബഹറൈനിൽ പോയി റിയാദിലേക്ക് തിരിച്ചു വരുമ്പോൾ ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് ബഹ്‌റൈനിലേക്ക് പോയതായിരുന്നു. രാത്രി തിരിച്ചുവരുമ്പോള്‍ അല്‍ഖര്‍ജിന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൃതദേഹം അല്‍ഖര്‍ജ് കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍. രാമപുരത്തെ കക്കാട്ടിൽ മുഹമ്മദാലിയുടെ മകളാണ്.മക്കൾ:ഫാത്തിമ റിഫ,മുഹമ്മദ് റാസി,മുഹമ്മദ് റൈഹാൻ.

Latest News