ജിദ്ദ- ഉംറ കഴിഞ്ഞ തിരിച്ചുപോകുന്നതിനിടെ ജിദ്ദ വിമാനതാവളത്തിൽ മലയാളി വനിത കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അടിമാലി മുതുവാൻകുടി അറക്കൽ വീട്ടിൽ മീരാൻ മുഹമ്മദിന്റെ ഭാര്യ ഹലീമ(65)യാണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് അടിമാലി അഖ്‌സ ഉംറ സർവീസിന് കീഴിൽ എത്തിയതായിരുന്നു ഇവർ ഉൾപ്പെട്ട സംഘം. ഇന്നലെ(തിങ്കൾ)മദീനയിൽനിന്ന് ജിദ്ദയിൽനിന്ന് കൊച്ചി വിമാനതാവളം വഴി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനതാവളത്തിൽവെച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിമാനതാവളത്തിൽ തന്നെ മരണം സംഭവിച്ചു. മയ്യിത്ത് ആശുപത്രിയിലേക്ക് മാറ്റി.