Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി; ദമാമിൽ കെ.എം.സി.സി ഐക്യദാർഢ്യ സമ്മേളനം 

ദമാം- മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. ചെന്നൈയിൽ നടന്ന ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യമായി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രഖ്യാപിച്ച ഇഹ്തിഫാൽ-2023 വാർഷിക കാമ്പയിന്റെ ഭാഗമായി രാജാജി ഹാൾ പുനരാവിഷ്‌കാര സമ്മേളനവും നേതൃ ശിൽപശാലയും 
സംഘടിപ്പിക്കുകയായിരുന്നു.


മുസ് ലിം ലീഗ് ദേശീയ നിർവാഹക സമിതിയംഗം അഡ്വ. കെ.എൻ.എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. പിന്നോക്ക ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് നയിക്കുന്ന സ്വത്വ രാഷ്ട്രീയ മാണ് ഏഴര പതിറ്റാണ്ട് നീണ്ട ഇന്ത്യൻ യൂനിയൻ മുസ് ലിം ലീഗിന്റെ ചരിത്രമെന്നും മതേതര ജനാധിപത്യ കെട്ടുറപ്പ് സൃഷ്ടിക്കുക എന്നതാണ് രാജ്യം നേരിടുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടാൻ അനിവാര്യമായതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മുൽ സാഹിക്കിലെ ശമറൂഖ് ഇസ്തിറാഹയിൽ മുതിർന്ന കെ.എം.സി.സി നേതാവ് ഖാദി മുഹമ്മദ് കാസർകോട് പതാക ഉയർത്തി മാർച്ച് 10ന് സ്ഥാപക ദിനാചരണത്തിന്റെ തുടക്കം കുറിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂരിന്റെ അധ്യക്ഷതയിൽ നടന്ന ജൂബിലി ആഘോഷ രാജാജി ഹാൾ പുനരാവിഷ്‌കാര സമ്മേളനം സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറിയേറ്റംഗം സുലൈമാൻ കൂലേരി ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളിൽ മാലിക് മഖ്ബൂൽ ആലുങ്കൽ, ഫൈസൽ ഇരിക്കൂർ, ഡോ.ഷൗക്കത്ത് അലി ദാരിമി, അബ്ദുൽ ഖാദർ മാസ്റ്റർ വാണിയമ്പലം, റഹ്മാൻ കാരയാട്, അബ്ദുൽ മജീദ് കൊടുവള്ളി, അമീർ അലി കൊയിലാണ്ടി, മുഹമ്മദ്കുട്ടി കരിങ്കപ്പാറ, എ.ആർ സലാം ആലപ്പുഴ, സിറാജ് ആലുവ, ഒ.പി ഹബീബ് ബാലുശ്ശേരി, സൈദലവി പരപ്പനങ്ങാടി, സലീം പാണമ്പ്ര, ടി.ടി കരീം വേങ്ങര, സുലൈമാൻ വാഴക്കാട് എന്നിവർ സംസാരിച്ചു.


രാജാജി ഹാളിന്റെ മോഡൽ തയാറാക്കിയ അമീർ വേങ്ങരക്ക് അഡ്വ. കെ.എൻ.എ ഖാദർ ഉപഹാര സമർപ്പണം നടത്തി. ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും ട്രഷറർ അഷ്‌റഫ് ഗസാൽ നന്ദിയും പറഞ്ഞു. വിവിധ കെ.എം.സി.സി വിംഗുകളെ പ്രതിനിധീകരിച്ച് നടന്ന ചർച്ചകൾക്ക് ശബ്‌ന നജീബ്, മഹ്മൂദ് പുക്കാട്, ഉമ്മർ ഓമശ്ശേരി, ബഷീർ വെട്ടുപാറ, ആഷിഖ് റഹ്മാൻ ചേലേമ്പ്ര, ജൗഹർ കുനിയിൽ, സാജിദ നഹ, ശാമിൽ ആനിക്കാട്ടിൽ, അസ് ലം വള്ളിക്കുന്ന് എന്നിവർ നിയന്ത്രിച്ചു.
മുഷ്താഖ് പേങ്ങാട്, നൗഷാദ് കെ.എസ് പുരം എന്നിവർ അവതാരകരായിരുന്നു. ജില്ല, മണ്ഡലം, സെൻട്രൽ, ഏരിയ കമ്മിറ്റികളിൽ നിന്നായി നാനൂറോളം പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു. ജില്ല, സെൻട്രൽ കെ.എം.സി.സി നേതാക്കളായ ഉസ്മാൻ ഒട്ടുമ്മൽ, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, കെ.പി സമദ് എ.ആർ നഗർ, അബ്ദുൽ അസീസ് എരുവാട്ടി, ഹുസൈൻ കെ.പി, ഫൈസൽ കൊടുമ, അറഫാത്ത് ഷംനാട്, സാദിഖ് കാദർ എറണാകുളം, ശഫീർ അച്ചു തൃശൂർ, ഷറഫുദ്ദീൻ വയനാട്, അമീൻ കളിയിക്കാവിള, മുജീബ് കൊളത്തൂർ, ഇസ്മായിൽ പുള്ളാട്ട്, നാസർ ചാലിയം, ബഷീർ ഉപ്പള, ഷംസുദ്ദീൻ പള്ളിയാളി, ലത്തീഫ് കോഴിക്കോട്, സുധീർ പുനയം, ഷിബു കവലയിൽ, ശരീഫ് പാറപ്പുറത്ത്, സുബൈർ വയനാട്, മൻസൂർ അഹമദ്, ജമാൽ മീനങ്ങാടി, ഷംസുദ്ദീൻ കരുളായി എന്നിവർ നേതൃത്വം നൽകി.

Latest News