Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രൻ മെയ് 20ന് ഹാജരാകാൻ കോടതി നിർദേശം

കാസർകോട്-മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ ആറുപ്രതികൾ മെയ് 20ന് ഹാജരാകാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു.  സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കോടതി നോട്ടീസ് അയച്ചത്.  വിചാരണക്ക് മുമ്പ് മുഴുവൻ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കും. 2023 ജനുവരി 10 നാണ്  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ െ്രെകം ബ്രാഞ്ച് ഡിവൈ.എസ്.പി എ സതീഷ് കുമാർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ഫെബ്രുവരി ആറിന് കേസിന്റെ ഫയലുകളും രേഖകളും  പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം  തുടർനടപടികൾക്കായി മജിസ്‌ട്രേറ്റിന് കൈമാറുകയും ചെയ്തിരുന്നു.  കെ സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് പ്രതികൾ. ഇതിൽ സുരേന്ദ്രൻ അടക്കം അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായ കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ഭീഷണിപ്പെടുത്തുകയും രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകുകയും ചെയ്തുവെന്നാണ് കേസ്.  മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.പോലീസ് കേസെടുത്തെങ്കിലും പിന്നീട് അന്വേഷണ ചുമതല െ്രെകം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.


 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News