കോഴിക്കോട്ട് പോലീസിന്റെ വാഹന പൂജ വിവാദമായി

കോഴിക്കോട്- സിറ്റി പോലീസിന് പുതുതായി ലഭിച്ച ഔദ്യോഗിക വാഹനം നഗരത്തിലെ ഒരു ക്ഷേത്രത്തിലെത്തിച്ച് വാഹനപൂജ നടത്തിയത് വിവാദമായി. കോഴിക്കോട് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിനു അനുവദിച്ച പുതിയ വാഹനവുമായി യുണിഫോമിലാണ് പോലീസുകാര്‍ ക്ഷേത്രത്തിലെത്തിയത്. പോലീസ് ചട്ടമനുസരിച്ച് ഔദ്യോഗിക യുണിഫോമിട്ട് മതാചാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ പാടില്ലെന്നിരിക്കെയാണ് വാഹന പൂജ. പോലീസുകാര്‍ക്കിടയില്‍ തന്നെ സംഭവം മുറുമുറുപ്പുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
 

Latest News