വിഷപ്പുകയെ തുടര്‍ന്ന് ശ്വാസകോശ രോഗി മരിച്ച സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി

കൊച്ചി : ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ നിന്നുയര്‍ന്ന വിഷപ്പുകയെ തുടര്‍ന്ന് ശ്വാസകോശ രോഗിയായിരുന്ന ആള്‍ മരിച്ചത് സംബന്ധിച്ച ആരോപണത്തില്‍ ഡെത്ത് ഓഡിറ്റ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാഴക്കാല പട്ടത്താനം വീട്ടില്‍ ലോറന്‍സ് ജോസഫാണ് (70)രോഗം മൂര്‍ച്ഛിച്ച് ഇന്നലെ മരണമടഞ്ഞത്. വിഷപ്പുക കാരണമാണ് രോഗം മൂര്‍ച്ഛിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഡെത്ത് ഓഡിറ്റിലൂടെ മരണകാരണം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
വിഷപ്പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. ആരോഗ്യ സര്‍വെ ആരംഭിച്ച് കഴിഞ്ഞെന്നും ഇതുവരെ 1576 പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

 

Latest News