Sorry, you need to enable JavaScript to visit this website.

ചിറയിന്‍കീഴില്‍ ഓടിക്കൊണ്ടിരുന്ന  കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു

ചിറയിന്‍കീഴ്- ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ബസിന്റെ എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. പിന്നാലെ ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്.
ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പതിനഞ്ച് മിനിട്ടോളം എടുത്താണ് തീ അണച്ചത്.
 

Latest News