Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

ഷാഫി പറമ്പിൽ പാലക്കാട്ട് തോൽക്കുമെന്ന് സ്പീക്കർ; ജനം തീരുമാനിക്കുമെന്ന് ഷാഫി

തിരുവനന്തപുരം- ബ്രഹ്‌മപുരം മാലിന്യ വിഷയത്തിൽ നിയമസഭയിൽ നടന്ന വാഗ്വാദത്തിനിടെ സ്പീക്കർ എ.എൻ ഷംസീറിന്റെ അസാധാരണ പരാമർശം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് ഷാഫി പറമ്പിൽ തോൽക്കുമെന്നായിരുന്നു ഷംസീറിന്റെ പരാമർശം. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിന് നിയമസഭയിൽ എത്തിയ കുറെ പേരുണ്ടെന്നും ഷംസീർ പറഞ്ഞു.
ചെറിയ മാർജിനിലാണ് പലരും ജയിച്ചത്. പതിനാറാം നിയമസഭയിൽ വരേണ്ടവരാണ്. വെറുതെ ഇമേജ് മോശമാക്കരുത്. എല്ലാവരും ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചവരാണ്. ഇതൊക്കെ ജനം കാണുന്നുണ്ട്. അടുത്ത തവണ ഷാഫി തോൽക്കും. അവിടെ തോൽക്കും എന്നായിരുന്നു ഷംസീറിന്റെ വാക്കുകൾ. 
അതേസമയം, ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സഭയിൽ യു.ഡി.എഫ് ഉയർത്തിയത്. സ്പീക്കർ അദ്ദേഹത്തിന് ഏൽപ്പിച്ച ജോലി ചെയ്താൽ മതിയെന്ന് യു.ഡിഎഫ് തിരിച്ചടിച്ചു. അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കും എന്ന് ഷാഫി ഫെയ്‌സ്ബുക്കിലും കുറിച്ചു.
 

Latest News