Sorry, you need to enable JavaScript to visit this website.

ഒരു നിവൃത്തിയുമില്ല, കേരള സര്‍ക്കാര്‍ ഇന്ന്  1500 കോടി രൂപ കൂടി വായ്പ എടുക്കും 

തിരുവനന്തപുരം- സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് 1,500 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം വഴിയാണ് ധനം സമാഹരിക്കുന്നത്. ഈ മാസത്തെ ചെലവുകള്‍ക്കായി 21,000 കോടി രൂപ വേണമെന്നാണ് കണക്കുകൂട്ടുന്നത്.
ശമ്പളം, പെന്‍ഷന്‍ വിതരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പദ്ധതികളുടെ ബില്ല് മാറല്‍, വായ്പാ തിരിച്ചടവ് അടക്കമുള്ള ചെലവുകള്‍ക്ക് ഇനിയും കോടികള്‍ വേണം. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 4,500 കോടിയാണ് ചെലവായത്. പദ്ധതിയടങ്കലിന് മാത്രം  8,400 കോടി രൂപ കൂടി വേണം. സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തില്‍ പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണങ്ങളുണ്ട്.

Latest News