കോഴിക്കോട് - മങ്കാവ് കിണാശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം ചേളാരി പടിക്കൽ സ്വദേശി ഓടഞ്ഞിയിൽ റഷീദാണ് മരിച്ചത്. കിണാശ്ശേരി കുളങ്ങര പീടികയിൽ വെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം.
ബേക്കറി ജീവനക്കാരനായ റഷീദ് ബൈക്കിൽ പോകവേ ബസിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മരിച്ചു. ഭാര്യ: സുഹൈല. മകൻ: ജിഷാദ്.