Sorry, you need to enable JavaScript to visit this website.

ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ: ടേബിൾ ടോക് സംഘടിപ്പിച്ചു

റിയാദ്- ലോകത്ത് 60 ശതമാനത്തിലധികം സ്ത്രീകൾ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ഇന്ത്യയിൽ അത് 30 ശതമാനത്തിലും താഴെയാണെന്നും ഇന്റർനെറ്റ് അവകാശമായി ഭരണകൂടം പ്രഖ്യാപിക്കുമ്പോഴും വലിയൊരു സ്ത്രീ സമൂഹത്തിനും അത് പല കാരണങ്ങളാൽ നിഷേധിക്കപ്പെടുകയാണെന്നും നവോദയ കുടുംബവേദി ടേബിൾ ടോക് അഭിപ്രായപ്പെട്ടു.  ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ വനിത ദിനാചരണത്തോടനുബന്ധിച്ചായിരുന്നു ടേബിൾ ടോക് സംഘടിപ്പിച്ചത്.  
കുടുംബവേദി ചെയർപേഴ്‌സൺ ആതിരാ ഗോപൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിനായി എല്ലാവരും കൂട്ടായി പ്രയത്‌നിക്കണമെന്നും മാറ്റം നമ്മുടെ വീടുകളിൽ നിന്നാരംഭിക്കണമെന്നും ആതിര അഭിപ്രായപ്പെട്ടു.  പുരോഗമന സമൂഹം എന്നഭിമാനിക്കുന്ന കേരളത്തിലും സ്ത്രീകൾ നിത്യജീവിതത്തിൽ പലവിധ അവഗണനകൾക്കും ചൂഷണങ്ങൾക്കും വിധേയമാകുന്നുണ്ട്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇപ്പോഴും നിയമസഭകളിലോ ലോക്‌സഭയിലോ ലഭിക്കുന്നില്ല. 30 ശതമാനം സ്ത്രീ സംവരണ നിയമം ഇപ്പോഴും ലോക്‌സഭയുടെ കോൾഡ് സ്‌റ്റോറേജിലാണ്. കേരളത്തിൽ ഇടതുപക്ഷ സർക്കാർ സ്ത്രീ ശാക്തീകരണത്തിന് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയവും അഭനന്ദനീയവുമാണ്. പ്രാദേശിക ഭരണ സംവിധാനങ്ങളിൽ 50 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയതും കുടുംബശ്രീ രൂപീകരണവുമൊക്കെ പ്രത്യേക പരാമർശം അർഹിക്കുന്നവയാണെന്നും ടേബിൾ ടോക് വിലയിരുത്തി. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, പ്രസിഡന്റ് വിക്രമലാൽ, ഷൈമ, സബീന, റഹ്മത്ത്, നിത പി.കെ, അയ്യൂബ് കരൂപ്പടന്ന,  മുജീബ്, പൂക്കോയ തങ്ങൾ, അനിൽ മണമ്പൂര്, കുമ്മിൾ സുധീർ, ഗോപൻ കൊല്ലം, പ്രമോദ് കോഴിക്കോട്, ഹരികൃഷ്ണൻ, സെലിൻ, മനോഹരൻ എന്നിവർ സംസാരിച്ചു. ഷൈജു ചെമ്പൂര് കവിത ചൊല്ലി. സരയൂ ഗാനം ആലപിച്ചു. അഞ്ജു ഷാജു അധ്യക്ഷത വഹിച്ചു. റഹ്മത്ത് സ്വാഗതവും സബീന നന്ദിയും പറഞ്ഞു.  കേരള ചരിത്രത്തിലെ സ്ത്രീകൾ എന്ന വിഷയത്തിൽ നടന്ന ചോദ്യോത്തര പരിപാടിക്ക് പൂക്കോയ തങ്ങൾ നേതൃത്വം നൽകി.  

Latest News