കേരളം പിടിക്കണോ, ഈ ബില്‍ പാസാക്കിയാല്‍  മാത്രം മതി, അമിത് ഷായോട് സുരേഷ് ഗോപി 

തൃശൂര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതുപോലെ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിക്കണമെങ്കില്‍ ഒരു ബില്‍ കൊണ്ട് വന്നാല്‍ മതിയെന്ന് സുരേഷ് ഗോപി. തൃശ്ശൂരില്‍ നടന്ന ജനശക്തി റാലിയില്‍ അമിത് ഷായോട് സുരേഷ് ഗോപി ആവശ്യമറിയിച്ചത്. സംസ്ഥാനത്തെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ നിയന്ത്രണം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എനിക്ക് ഒരു അപേക്ഷ കൂടി ശ്രീമാന്‍ അമിത്ഷാ ജിയുടെ മുമ്പില്‍ വെക്കാനുണ്ട്. നരേന്ദ്ര മോഡിജി പറഞ്ഞതുപോലെ നാളെ എടുക്കണോ? പാര്‍ലമെന്റില്‍ അദ്ദേഹം വിന്റര്‍ സെഷനില്‍ കെണ്ടുവന്ന ഒരു അമെന്‍ഡ്മെന്റ് ബില്ലുണ്ട്. കോപ്പറേറ്റീവ് സൊസൈറ്റികളുടെ. എന്റെ കൈയിലുണ്ട് ആയിരക്കണക്കിന് പരാതികള്‍. അവരെ ആരാണ് വഞ്ചിച്ചത്? നിങ്ങളുടെ കൈയില്‍ ഏല്‍പ്പിച്ച ജനങ്ങളുടെ പണം തിരിച്ചുകൊടുക്കാനെന്തേ ഗോവിന്ദന്‍ സാറേ ഇത്ര മടി. ഞാന്‍ അമിത്ഷാ ജിയോട് അപേക്ഷിക്കുകയാണ്, കോ ഓപ്പറേറ്റീവ് ബാങ്കുകളെ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവന്ന് നിയമനങ്ങള്‍ പ്രാപ്തിയുള്ളവന്‍ പരീക്ഷ എഴുതി പാസാവുന്ന തരത്തില്‍ നിയമനങ്ങള്‍ നടത്തണം''.


 

Latest News