VIDEO ജിസാനില്‍ ഒഴുക്കില്‍ പെട്ട പ്രവാസിയെ സൗദി യുവാക്കള്‍ രക്ഷപ്പെടുത്തി

ജിസാന്‍ - ജിസാന്‍ പ്രവിശ്യയില്‍ പെട്ട ബേശില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട വിദേശിയെ സ്വദേശി യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചില്‍ കാര്‍ കുടുങ്ങിയതോടെ ഏഷ്യന്‍ വംശജന്‍ കാറില്‍ നിന്ന് പുറത്തേക്ക് ചാടി വെള്ളത്തില്‍ നീന്തുകയായിരുന്നു. സൗദി യുവാക്കള്‍ എറിഞ്ഞുകൊടുത്ത കയറില്‍ വിദേശി പിടിക്കുകയും ഇയാളെ മറ്റുള്ളവര്‍ വലിച്ചുകയറ്റുകയുമായിരുന്നു. വിദേശിയെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ യുവാക്കള്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

 

Latest News