Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO: നസീബ് വിമാനം കയറുന്നു, ഇനി അറബി പാമ്പുകളുടെ വിഷമെടുക്കും

ഈരാറ്റുപേട്ട- കേരളത്തിൽ പാമ്പുകളെ പിടിച്ച് ശ്രദ്ധേയനായ ഈരാറ്റുപേട്ട സ്വദേശി നസീബ് പടിപ്പുരക്കൻ ഇനി ഗൾഫിലെ പാമ്പുകളിൽനിന്ന് വിഷമെടുക്കും. 
കേരള ഫോറസ്റ്റ് വകുപ്പിനു കീഴിലെ അംഗീകൃത പാമ്പു പിടിത്തക്കാരനും വനംവകുപ്പിന്റെ സർപ്പ ആപ്പിന്റെ ഇടുക്കി ജില്ലാ കോ-ഓർഡിനേറ്ററുമായ നസീബ് യു.എ.ഇയിൽ പുതിയ ജോലിയിൽ പ്രവേശിക്കുകയാണ്.
അബുദാബി ഗവണ്മെന്റിനു കീഴിലുള്ള അംസാൽ എന്ന കമ്പനിയിലേക്കാണ് പുതിയ ദൗത്യവുമായി യാത്രയാകുന്നത്. ഗൾഫിലെത്തിയാലും നാട്ടിലെ കോ-ഓർഡിനേറ്റർ സ്ഥാനം തുടരാനാണ് വനം വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നസീബ് പറഞ്ഞു.
 
അബുദാബിയിൽനിന്ന് കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് വഴി വന്ന അന്വേഷണത്തിലാണ് നസീബിന് ഇന്റർവ്യൂ വഴി ജോലി തരപ്പെട്ടത്. പാമ്പുകളെ ശാസ്ത്രീയമായി വളർത്തി വിഷമെടുത്ത് മരുന്നു നിർമാണ കമ്പനികൾക്ക് കൈമാറുന്ന കമ്പനിയാണ് അംസാൽ. 

വളരെ യാദൃശ്ചികമായാണ് നസീബ് പാമ്പ് പിടിത്ത മേഖലയിലേക്ക് കടന്നുവന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട തേവരുപാറയി വീടിനടുത്തുള്ള റബർ തോട്ടത്തിൽ കണ്ട വലിയൊരു മൂർഖൻ പാമ്പിനെ പിടിച്ചുകൊണ്ടായിരുന്നു തുടക്കം. വാവാ സുരേഷ് വന്ന് ശ്രമിച്ച് പരാജയപ്പെട്ട് തിരിച്ചുപോയശേഷമായിരുന്നു നസീബിന്റെ ശ്രമം. ശ്രമം വിജയിച്ചതോടെ പാമ്പുകളെ പിടിക്കാനുള്ള ധൈര്യം കൈവന്നു. പിന്നീട് പരിസര പ്രദേശങ്ങളിൽ എവിടെയെങ്കിലും പാമ്പിനെ കണ്ടാൽ നാട്ടുകാർ നസീബിനെ വിളിക്കും. അങ്ങനെ വിദൂര സ്ഥലങ്ങളിൽനിന്നും വിളി എത്തിത്തുടങ്ങി. ഇതിനകം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽനിന്നായി 40 ഇനത്തിൽപെട്ട 1700 ലേറെ പാമ്പുകളെ പിടിച്ചിട്ടുണ്ട്. 

ആദ്യ കാലത്ത് സുരക്ഷാ ക്രമീകരണമില്ലാതെ പാമ്പുകളെ പിടിച്ചിരുന്നെങ്കിലും പിന്നീട് കൃത്യമായ പരിശീലനം ലഭിച്ച ശേഷം വളരെ ശാസ്ത്രീയമായി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചാണ് പാമ്പുകളെ കൈകാര്യം ചെയ്യുന്നതെന്നും നസീബ് പറഞ്ഞു.
പാമ്പു പിടിത്തത്തിനിടയിൽ ഷോ കാണിക്കാൻ ശ്രമിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നതെന്നും നസീബ് പറയുന്നു. 

ഏതു പാതിരാത്രി വിളിച്ചാലും ഓടിയെത്തുന്ന നസീബ് ഗൾഫിലേക്ക് പോകുന്നതിൽ പ്രയാസമുണ്ടെങ്കിലും പുതിയ ദൗത്യത്തിന് ആശംസകളുമായി എത്തുകയാണ് നിരവധി പേർ. ചൊവ്വാഴ്ച അബുദാബിയിലേക്ക് തിരിക്കുന്ന നസീബ് ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കും. 


ഷഹനയാണ് നസീബിന്റെ ഭാര്യ. അൽ സമാൻ, സഹ്‌റ മർയം എന്നിവരാണ് മക്കൾ. 

 

VIDEO: കഴിഞ്ഞ ദിവസം പൂഞ്ഞാർ പനച്ചികപ്പാറയിൽനിന്ന് കിണറ്റിൽ വീണ മൂർഖനെ നസീബ് സാഹസികമായി പിടികൂടുന്നു.

 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News