Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി സഹകരണത്തോടെ ഹരിത വിപ്ലവത്തിനൊരുങ്ങി ഹെയിംസ് വെഞ്ചേഴ്‌സ്

ഹെയിംസ് വെഞ്ചേഴ്‌സിന്റെ വയനാട്ടിലെ വൈറ്റ് മിൽക് പ്ലാന്റ് നിർമാണം

ഗുണമേന്മയുള്ള പാലുൽപന്നങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് പ്രവാസി സഹകരണത്തോടെ ഹെയിംസ് വെഞ്ചേഴ്‌സ് ഇന്റഗ്രേറ്റഡ് ഡയറി ഫാം ആന്റ് പ്ലാന്റ് പ്രോജക്ടുമായി രംഗത്ത്. വൈറ്റ് മിൽക്ക് (yte milk) എന്ന പേരിൽ കുട്ടികളുടെ വളർച്ചക്കും ആരോഗ്യത്തിനും വേണ്ട പോഷകങ്ങളടങ്ങിയ പാൽ ഉൽപാദനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി വയനാട് പുൽപള്ളിയിൽ 22 ഏക്കർ ഭൂമിയും തമിഴ്‌നാട്ടിൽ വൈഗാഡാമിനോട് ചേർന്ന് 100 ഏക്കറും ബോഡിനാക്കനൂരിൽ 383 ഏക്കറും ഉൾപ്പെടെ തേനി ഡിസ്ട്രിക്ടിൽ 483 ഏക്കർ ഭൂമി കമ്പനി വാങ്ങിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിനും പശുക്കളെ വളർത്തുന്നതിനും ജലലഭ്യതയുള്ള നിരപ്പായ ഫലഭൂയിഷ്ട ഭബമിയാണിതെന്നും ഇതിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കമ്പനി മാനേജ്‌മെന്റ് അറിയിച്ചു. ഈ വർഷം അവസാനത്തോടെ പദ്ധതി പ്രാവർത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്.
പാണക്കാട് ഹമീദലി ശിഹാബ് തങ്ങളാണ്  ഹെയിംസിന്റെ ചെയർമാൻ. 17 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അന്റാർട്ടിസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഇബ്രാഹിം കുട്ടി വൈസ് ചെയർമാനും അദ്ദേഹത്തിന്റെ മകനും വിവിധ പ്രോജക്ടുകളിൽ പങ്കാളിയും ആർക്കിടെക്ടുമായ മുഹമ്മദ് സെബിൻസ് മാനേജിങ് ഡയറക്ടറുമാണ്. വിദേശ രാജ്യങ്ങളിലെ  വർഷങ്ങൾ നീണ്ട പഠന ഗവേഷണങ്ങൾക്കും  തയാറെടുപ്പുകൾക്കും ശേഷമാണ് ഹെയിംസ് വെഞ്ചേഴ്‌സ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി.


ആരോഗ്യ സമ്പന്നമായ ശുചിത്വമുള്ള പാലിന്റെ ലഭ്യത കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഇതിനു പരിഹാരമെന്ന നിലയിൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പശുവിന് കൃത്രിമമല്ലാത്ത കാലിത്തീറ്റയും പ്രകൃതിദത്തമായ പുല്ലും വെള്ളവും കൊടുത്ത് ശരിയായ പരിചരണം നൽകി പാൽ ഉൽപാദിപ്പിക്കുകയും അതു കേടുകൂടാതെ സുരക്ഷിത താപനിലയിൽ സൂക്ഷിക്കുകയും ചെയ്ത് വിതരണ യോഗ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഗൾഫ് നാടുകളിൽ ലഭിക്കുന്ന  പാലും പാൽ ഉൽപന്നങ്ങളും അവയുടെ മേന്മയും പ്രവാസികൾക്ക് വർഷങ്ങളായി പരിചിതമാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഹൈടെക് ഫാമിന് സാങ്കേതിക സൗകര്യങ്ങളൊരുക്കുന്ന ഡി ലെവൽ എന്ന സ്വീഡിഷ് കമ്പനിക്കാണ് വൈറ്റ് മിൽക്കിന്റെയും ഡയറി ഫാമിന്റെയും നിർമാണ ചുമതല. 125 കോടി രൂപയാണ് മുതൽമുടക്ക്. ഗുണനിലവാരം നഷ്ടപ്പെടാതെ, ഹൈജീനിക് ആയി അതിവേഗം അടുക്കളയിലെത്തുന്ന വൈറ്റ് മിൽക് വിപണിയിൽ ഒരു ക്ഷീര വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
2500 പശുക്കളും കുട്ടികളുമായായിരിക്കും ഫാമിന്റെ തുടക്കം. വെറ്ററിനറി ഡോക്ടർമാരും പരിശീലനം നേടിയ ജോലിക്കാരും പശുക്കളുടെ പരിചരണത്തിനുണ്ടാകും. പശുക്കൾക്കും പ്ലാന്റിനും  പരിപൂർണ ഇൻഷുറൻസ് കവറേജ് ലഭ്യമാക്കും. ആറു വർഷം കൊണ്ട് കേരളത്തിലെ എല്ലാ നഗരങ്ങളിലും വൈറ്റ് മിൽക് ഉൽപന്നം ലഭ്യമാക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.


ഇതോടൊപ്പം മടങ്ങി വരുന്ന പ്രവാസികൾക്ക് സ്ഥിരവരുമാനത്തിനുള്ള  നിക്ഷേപമൊരുക്കുകയെന്നതും കമ്പനിയുടെ ലക്ഷ്യമാണെന്ന് എം.ഡി  മുഹമ്മദ് സെബിൻ പറഞ്ഞു്. അതിനായി സാധാരണക്കാരായ പ്രവാസികൾക്കു പോലും സാധ്യമാകും വിധം ഒരു ലക്ഷം രൂപയുടെ നിക്ഷേപ ഓഹരികളാണ് പ്രവാസികൾക്കു നൽകുക. ഒന്നിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ആറു മാസം കൊണ്ട് രണ്ടു തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  തൊഴിൽ സംരംഭം, ആരോഗ്യ പരിപാലനം എന്നീ പ്രത്യേകതകൾ കൊണ്ട് സമൂഹത്തിന്റെ പിന്തുണ പദ്ധതിക്കുണ്ടാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പാൽ, പാലുൽപന്നങ്ങൾ എന്നിവയിൽ നിന്നുള്ള ലാഭത്തിൽ നിന്നും നിക്ഷേപകർക്ക് മാസ വരുമാനം സാധ്യമാക്കുന്നതോടൊപ്പം കമ്പനിയുടെ ലാഭ വിഹിതത്തിൽനിന്നും സി.എസ്.ആർ ഫണ്ട്,  ചികിത്സ, വീട് നിർമാണം തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്കും തുക നീക്കിവെക്കും. കേരളത്തിന്റെ അഭിമാന പദ്ധതി എന്ന നിലയിൽ കേരളത്തിലെമ്പാടും വിതരണ ശൃംഖലയോടു കൂടി ദക്ഷിണന്ത്യയിലെ സമഗ്ര പാലുൽപന്ന യൂനിറ്റായാണ് പദ്ധതി അവതിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ജിദ്ദയിലുള്ള മുഹമ്മദ് സെബിനുമായി (0575619137) ബന്ധപ്പെടാം.

 

Latest News