കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

കണ്ണൂർ- കണ്ണൂർ ജില്ലയിലെ ഇരിട്ടി മട്ടന്നൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഉളിയിൽ പാലത്തിന് സമീപം കാറും ചെങ്കൽ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ തലശ്ശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൽ റഹൂഫ് , റഹീം എന്നിവരാണ് മരിച്ചത്.   ഇന്ന് ഉച്ചക്ക് രണ്ടരക്കാണ് അപകടം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News