കോഴിക്കോട് - അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശി അസ്മാ ബീബിയാണ് കരിപ്പൂർ എയർപോർട്ടിൽ കസ്റ്റംസിന്റെ പിടിയിലായത്. ഒരു കോടി രൂപയുടെ സ്വർണമാണ് യുവതി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ദുബൈയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. അടിവസ്ത്രത്തിൽ രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. യുവതിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂരിൽ വൻ തോതിൽ സ്വർണം പിടികൂടിയിരുന്നു. ഞായറാഴ്ച എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ റിയാദിൽനിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപ്പുള്ളിയിലെ ജബ്ബാർ അബ്ദുൽ റമീസിലിനെ(30) അറസ്റ്റ് ചെയ്തിട്ടുണ്ട്.