കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചു; പിന്നിൽ ബ്രഹ്മപുരത്തെ വിഷപ്പുകയെന്ന് ബന്ധുക്കൾ

കൊച്ചി - കൊച്ചിയിൽ ശ്വാസകോശ രോഗി മരിച്ചതിനു പിന്നിൽ ബ്രഹ്മപുരത്തെ വിഷപ്പുകയെന്ന് ആരോപണം. വാഴക്കാല സ്വദേശി ലോറൻസ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷം പുകമൂലമാണ് രോഗം മൂർച്ഛിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.  
 പുകയുടെ മണം കടുത്ത ശ്വാസ തടസമുണ്ടാക്കിയെന്ന് ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു. ലോറൻസിന്റെ മരണം വിഷപ്പുക മൂലമാണെന്നാണ് കരുതുന്നതെന്ന് ഹൈബി ഈഡൻ എം.പിയും സൂചന നൽകി. ഇക്കാര്യം ആരോഗ്യ മന്ത്രിയെ അറിയിച്ചതായും പറഞ്ഞു.
 

Latest News