Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കളിക്കാൻ പോയ അഞ്ചാം ക്ലാസുകാരൻ കിണറിൽ വീണ് മരിച്ച നിലയിൽ

(കാഞ്ഞങ്ങാട്) കാസർകോട് - അഞ്ചാംക്ലാസ് വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി പ്രഭാകരന്റെ മകൻ അർജുൻ എന്ന കണ്ണ(10)നെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പനത്തടി ഗവൺമെന്റ് ഹൈസ്‌കൂളില അഞ്ചാം തരം വിദ്യാർത്ഥിയാണ്. 
 ഞായറാഴ്ച രാത്രി എട്ടോടെയാണ് അപകടമെന്ന് കരുതുന്നു.
മാതാവ് വിനീത വൈകീട്ട് അടുത്തുള്ള അമ്മ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കളിക്കാൻ പോയ മോനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പരിസരവാസികളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.
 

Latest News