സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പരമാവധി  പീഡിപ്പിച്ചു, രണ്ട് ലക്ഷത്തിലേറെ തട്ടി അറസ്റ്റിലായി 

കൊല്ലം- സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ സജിത്ത് നിവാസില്‍ സജിത്താണ് (24) പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെയാണ് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് നിരവധി തവണ പാരിപ്പള്ളി വവ്വാക്കുന്നിലുള്ള ഇയാളുടെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. യുവതി വിവാഹ മോചിതയായി തനിച്ച് താമസിച്ചുവരുകയായിരുന്നു.പല തവണകളായി 2,17,000 രൂപയും ഇയാള്‍ കൈക്കലാക്കിയതായി യുവതി ആരോപിക്കുന്നു. വിവാഹിതനാണെന്ന് മനസിലാക്കിയ യുവതി പണം തിരികെ ചോദിച്ചെങ്കിലും പ്രതി നല്‍കിയില്ല. യുവതി പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest News