സൗദിയുടെ പല ഭാഗങ്ങളിലും വ്യാഴാഴ്ച വരെ മഴക്ക് സാധ്യത

റിയാദ്-രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന മഴയും പൊടിക്കാറ്റും അടുത്ത വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീര്‍, അല്‍ബാഹ, ഹായില്‍, അല്‍ഖസീം, നജ്‌റാന്‍, ജിസാന്‍ എന്നിവിടങ്ങളിലും മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിലും ഇന്ന് നേരിയ തോതില്‍ മഴ പെയ്തു. മക്ക, റിയാദ്, അല്‍ജൗഫ്, , ഉത്തര അതിര്‍ത്തി , മദീന, കിഴക്കന്‍ പ്രവിശ്യ, അല്‍ ഖസീം എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയും മഴ തുടരും. റിയാദ്, മക്ക, തബൂക്ക്, മദീന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News