കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ ആർ.എസ്.എസ് നേതാവിനും ഭാര്യക്കും പരിക്ക്

കണ്ണൂർ- കണ്ണൂർ ജില്ലയിലെ കക്കറങ്ങോട്ട്  ആയിചോത്ത് ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ ആർ.എസ്.എസ് നേതാവിനും ഭാര്യക്കും പരിക്ക്. മുക്കോലപറമ്പത്ത് എ.കെ സന്തോഷ് (32)  ഭാര്യ ലസിത സന്തോഷ് എന്നിവർക്കാണ് വീടിന്റെ അടുക്കള ഭാഗത്തുനിന്നും ബോംബ് പൊട്ടി പരിക്കേറ്റത്. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്ക് കൊണ്ടുപോയി.  സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടിൽ വേറെ മുറിയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നേരത്തെയും സന്തോഷിന് ബോംബ് നിർമ്മാണത്തിനിടെ പരിക്കേറ്റിരുന്നു. അന്നു സംഭവിച്ച പരിക്കിൽ സന്തോഷിന്റെ വിരലുകൾ അറ്റുപോയി.
 

Latest News