ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

ഹൈദരബാദ്- അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രണ്ടാമതും രാജിവച്ചു. യു. പി. എ സര്‍ക്കാര്‍ ആന്ധ്രയെ വിഭജിച്ച് തെലങ്കാന കൂടിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം ആദ്യം രാജിവെച്ചത്. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്നും കത്ത് സ്വീകരിക്കണമെന്നും അദ്ദേഹം പാര്‍ട്ടി അധ്യക്ഷന് എഴുതി. 

ആദ്യ രാജിക്കു പിന്നാലെ ജയ് സമൈക്യ ആന്ധ്ര എന്ന പാര്‍ട്ടി രൂപീകരിച്ച് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മ്ത്സരിച്ചെങ്കിലും നേടങ്ങളൊന്നും ഉണ്ടാക്കാനായില്ല. ഇതോടെ 2018ല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു.

Latest News