ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് പിണറായി വിജയന്റെ വിപ്ലവാഭിവാദ്യങ്ങള്‍

തിരുവനന്തപുരം- ചൈനയില്‍ മൂന്നാമതും പ്രസിഡന്റായ ഷി ജിന്‍പിങ്ങിന് ഇങ്ങ് കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിപ്ലവാഭിവാദ്യങ്ങള്‍. ട്വിറ്ററിലാണ് മുഖ്യമന്ത്രി ചൈനയിലേക്ക് വിപ്ലവാഭിദ്യങ്ങള്‍ അറിയിച്ചത്.

പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് വിപ്ലവ അഭിവാദ്യങ്ങള്‍ എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. ആഗോള രാഷ്ട്രീയത്തിലെ പ്രമുഖ ശബ്ദമായി ചൈന ഉയര്‍ന്നുവരുന്നത് തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണെന്നും കൂടുതല്‍ അഭിവൃദ്ധിയുള്ള ചൈന കൈവരിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍ എന്നുമാണ് പിണറായി ട്വിറ്ററില്‍ കുറിച്ചത്. 
        
ചൈനീസ് പാര്‍ലമെന്റ് വെള്ളിയാഴ്ചയാണ് പ്രസിഡന്റ് ഷിയുടെ മൂന്നാമത്തെ അഞ്ച് വര്‍ഷ കാലാവധി ഏകകണ്ഠമായി അംഗീകരിച്ചത്. പാര്‍ട്ടി സ്ഥാപകന്‍ മാവോ യ്ക്ക് ശേഷം മൂന്നാമതും അധികാരത്തിലെത്തുന്ന ആദ്യ പ്രസിഡന്റാണ് 69കാരനായ ഷി.

Latest News