വിദേശ സഞ്ചാരികളുടെ മനസ്സ് കീഴടക്കാന്‍ കൊച്ചുബാലനും, ജിദ്ദയില്‍നിന്നൊരു വീഡിയോ

ജിദ്ദ- സൗദി അറേബ്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കാന്‍ രാജ്യത്തെ സ്വദേശികളും വിദേശികളും ആത്മാര്‍ഥമായി ശ്രമിക്കുന്നതിനിടെ ജിദ്ദയില്‍ ഒരു കൊച്ചു ബാലന്‍ വിദേശ വനിതയുമായി നടത്തിയ അഭിമുഖം ഓണ്‍ലൈനില്‍ വൈറലായി.
ജിദ്ദയിലെ ഹിസ്‌റ്റോറിക്കല്‍ സ്ഥലങ്ങള്‍ കാണാനെത്തിയ വിദേശ വനിതയോടാണ് ബാലന്‍ ഇവിടെ എത്തിയപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും സൗദിയിലെ ദര്‍ഇയ്യ, അല്‍ ഉല തുടങ്ങിയ സ്ഥലങ്ങളൊക്കെ കാണാന്‍ പ്രേരിപ്പിക്കുന്നതും. ഈ വീഡിയോ ആയിരങ്ങളാണ് കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്.

 

Latest News