കുടിലിന് തീപ്പിടിച്ച് മൂന്ന് കുട്ടികളും മാതാപിതാക്കളുമടക്കം അഞ്ചംഗ കുടുംബം വെന്തു മരിച്ചു

കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കുടിലിന് തീപ്പിടിച്ച് മൂന്ന് കുട്ടികളടക്കം അഞ്ച് പേര്‍ വെന്തുമരിച്ചു. മാതാപിതാക്കളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.   റൂറയിലെ ഹര്‍മൗ ബഞ്ചാരദേര ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. സതീഷ് കുമാര്‍ ഭാര്യ കാജള്‍ ഇവരുടെ മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കുടുംബം ഉറങ്ങുമ്പോഴാണ് തീപ്പിടുത്തമുണ്ടായത്. പ്രദേശവാസികളും അഗ്‌നിശമനസേനയും ഗ്രാമത്തിലെത്തി തീയണച്ചെങ്കിലും കുടുംബത്തെ രക്ഷിക്കാനായില്ല. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സതീഷിന്റെ അമ്മയ്ക്കും പരുക്കേറ്റു, ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Latest News