15-കാരിയെ പീഡിപ്പിച്ച് മുങ്ങിയ കേസിൽ യുവതി പിടിയിൽ; അറസ്റ്റ് വിദേശത്തുനിന്നും കോഴിക്കോട്ടെത്തി രണ്ടാംനാൾ

കോഴിക്കോട് - പോക്‌സോ കേസിൽ പ്രതിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. കോഴിക്കോട് എലത്തൂർ ചെറുകുളം സ്വദേശി
ജസ്‌ന(22)യെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. 
 2022 ഡിസംബർ 29ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ പ്രകാരം പോലീസ് യുവതിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ യുവതി ഒളിവിൽ പോയിരുന്നു. രണ്ടുദിവസം മുമ്പാണ് ഇവർ നാട്ടിലെത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ്.ഐ വിനയന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, മഞ്ജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Latest News