Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ഇറാന്‍ വിമാനം അസര്‍ബൈജാന്‍ അതിര്‍ത്തി ലംഘിച്ചു, അംബാസഡറെ വിളിച്ചുവരുത്തി

ബാകു- ഇറാനിയന്‍ യുദ്ധവിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി അസര്‍ബൈജാന്‍. ഇറാന്റെ അസര്‍ബൈജാന്‍  അംബാസഡറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി.
അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലൂടെ അസര്‍ബൈജാനി ജില്ലകളായ സാംഗിലാനും ബിലാസുവറിനും ഇടയില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 09:44 മുതല്‍ 10:26 വരെ ഇറാനിയന്‍ സൈനിക വിമാനം പറന്നതായി അസര്‍ബൈജാന്‍ വിദേശ, പ്രതിരോധ മന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അതിര്‍ത്തിയില്‍നിന്ന് മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് വിമാനം പറക്കുകയായിരുന്നുവെന്നു പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിക്കാന്‍ അസര്‍ബൈജാനി വിദേശകാര്യ മന്ത്രാലയം രാജ്യത്തെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി. ഇറാന്‍ ഔദ്യോഗിക ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

 

Latest News