ഞാന്‍ ഒറ്റക്കായിരുന്നു, സ്വപ്‌ന പറയുന്നത് കള്ളമെന്ന് വിജേഷ്

ബംഗളൂരു- സ്വപ്ന സുരേഷിനെ ബംഗളൂരുവില്‍വച്ചു ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിജേഷ് പിള്ളയ്‌ക്കൊപ്പം ഹോട്ടലില്‍ മറ്റൊരാള്‍കൂടി താമസിച്ചിരുന്നെന്ന ആരോപണം തെറ്റാണെന്ന് വിജേഷ്.  ഹോട്ടലില്‍ മുറിയെടുത്തത് ഒറ്റയ്ക്കാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. കൂട്ടാളി ആരെന്ന് തെളിയിക്കാന്‍ സ്വപ്നയെ വെല്ലുവിളിക്കുന്നുവെന്നും വിജേഷ് പറഞ്ഞു.  

കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയില്‍ കര്‍ണാടക പോലീസ് കേസെടുത്തെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ബംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലില്‍ തെളിവെടുത്തുവെന്നും വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ചാണ് വിജേഷിന്റെ പ്രതികരണം.

 

 

Latest News