സൗദിയിൽ പെരുന്നാൾ അവധി ശവ്വാൽ പത്തു വരെ നീട്ടി

മക്ക - ഗവൺമെന്റ് ജീവനക്കാരുടെ ഈദുൽഫിത്ർ അവധി ശവ്വാൽ പത്തു വരെ നീട്ടി. സിവിൽ, സൈനിക ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കും. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശവ്വാൽ പത്ത് (ജൂൺ 24) ഞായറാഴ്ച സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ അവധിക്കു ശേഷം ഡ്യൂട്ടി പുനരാരംഭിക്കും. ഇതേ ദിവസം തന്നെയാണ് സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതിയും പ്രാബല്യത്തിൽവരിക.
 

Latest News