ചവറ് കുട്ടയില്‍ നവജാത ശിശുവിനെ  ഉപേക്ഷിച്ച യുവതി അറസ്റ്റില്‍

ന്യൂയോര്‍ക്ക്- പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ് കുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് നവജാത ശിശുവിനെ ജീവനോടെ ചവറ്റുകൂനയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലാണ് സംഭവം. വെനിസാ മാള്‍ഡൊനാഡോ എന്നയുവതിയെ ആണ് പോലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
കുട്ടിയെ ദുരുപയോഗം ചെയ്തതിനും കൊലപാതക ശ്രമവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജനിച്ച് മണിക്കൂറുകള്‍ മാത്രമ പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പമ്പിലെ ജീവനക്കാരാണ് കുഞ്ഞിനെ ആദ്യം കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
കാലിഫോര്‍ണിയ സ്‌റ്റേറ്റിലെ നിയമം അനുസരിച്ച് നിയമപരമല്ലാത്ത രീതിയിലുണ്ടാവുന്ന കുഞ്ഞിനെ ജനിച്ച് 72 മണിക്കൂറിനുള്ളില്‍ ചോദ്യങ്ങളൊന്നും കൂടാതെ തന്നെ കൈമാറാന്‍ സാധിക്കും. സംസ്ഥാന ഇത്തരം സഹകരണം നടത്തുന്നതിനിടെയാണ് മണിക്കൂറുകള്‍ മാത്രം പ്രായമായ കുഞ്ഞിനെ ചവറ്റ കൂനയിലിട്ട് അമ്മ ഉപേക്ഷിച്ചത്. 

Latest News