Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദാനധർമ്മങ്ങൾ സമ്പത്തിൽ കുറവു വരുത്തില്ല- മസ്ജിദുൽ ഹറമിലെ ജുമുഅ ഖുതുബയിൽ

മക്കയിലെ മസ്ജിദുൽ ഹറം ഇമാം ശൈഖ് ഡോ. മാഹിർ അൽ മിഅയ്ഖലിയുടെ ജുമുഅ ഖുതുബ


പരിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ദാനധർമ്മങ്ങൾക്കു പ്രോത്സാഹനം നൽകണ. ദാനധർമ്മങ്ങൾ മുഖേന സമ്പത്തിനു കുറവു വരില്ല. നൽകുന്നതിലും പതിന്മടങ്ങ് പ്രതിഫലം ഇരുലോകത്തും ലഭിക്കുമെന്ന് സമ്പത്തിന്റെ യഥാർത്ഥ ഉടമയായ രക്ഷിതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 
ശരീരവും അഭിമാനവും പോലെ പവിത്രം തന്നെയാണ് സമ്പത്തും. പണമുണ്ടാക്കാനും സൂക്ഷിച്ചു വെക്കാനും പ്രകൃതിപരമായ ആഗ്രഹമുളളവരാണ് മനുഷ്യരെല്ലാം. പ്രയാസപ്പെട്ടു സ്വരൂപിച്ച ധനത്തിൽനിന്ന് ഒരു വിഹിതം സഹജീവികളുടെ ക്ഷേമത്തിനു വേണ്ടി  ചെലവു ചെയ്യാൻ വിശാല ഹൃദയർക്കു മാത്രമേ സാധിക്കൂ. ലോക ഗുരുവായ പ്രവാചകൻ ദാനധർമ്മങ്ങളുടെ വിഷയത്തിലും മാനവരാശിക്കു മാതൃകയായിരുന്നു. തന്നോട് വല്ലതും ചോദിച്ചു വന്ന ഒരാളെ പോലും വെറും കയ്യോടെ മടക്കിയതായി നബിയുടെ ചരിത്രത്തിലില്ല. നബിതിരുമേനിയുടെ വസ്ത്രം കണ്ടു മോഹിച്ച ഒരാൾക്ക് വീട്ടിലെത്തിയ ഉടനെ അത്  ഊരി കൊടുത്തയച്ച നബി തിരുമേനി വ്രതാരംഭത്തോടെ തീർന്നു പോകുമെന്നു ഭയപ്പെടാതെ ധർമ്മം  ചെയ്യുമായിരുന്നു. പരലോക ജീവിതത്തിലെ ഇരുളടഞ്ഞ വഴികളിൽ വെളിച്ചമായി ദാനധർമ്മങ്ങൾ കൂടെയുണ്ടാകും.  അഗതികളുടെയും അശരണരുടെയും കണ്ണീരൊപ്പുന്നവർക്ക് വിചാരണ നാളിലെ കത്തിജ്വലിക്കുന്ന ചൂടിൽ ശീതളഛായയായി ദാനധർമ്മമെത്തും. മരണപ്പെട്ട മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും വേണ്ടി ദാനധർമ്മങ്ങൾ ചെയ്യുന്നതു പോലും ഇസ്‌ലാം പുണ്യകർമ്മമായി പഠിപ്പിച്ചിരിക്കുന്നു. തീയിലേക്കു പമ്പു ചെയ്യപ്പെടുന്ന വെള്ളം പോലെ ദൈവ കോപത്തിൽ ധർമ്മം മുഖേന മനുഷ്യർക്കു രക്ഷനേടാം. ഹൃദയ കാഠിന്യത്തെ കുറിച്ച് ആവലാതി പറഞ്ഞ അനുയായിയോട് അനാഥരുടെ തലയിൽ കൈവെച്ചു തലോടുവാനും അശരണർക്ക് അന്നം നൽകാനും തിരുമേനി നിർദേശിച്ചു. ദാനധർമ്മങ്ങൾക്ക് വകയില്ലാത്തവർ ചെറു പുഞ്ചിരി മറ്റുള്ളവർക്ക് സമ്മാനിച്ചും ആളുകളോട് നല്ല രൂപത്തിൽ സംസാരിച്ചും കലഹിക്കുന്നവർക്കിടയിൽ രഞ്ജിപ്പിണ്ടാക്കി പുണ്യം നേടാനും നബി തിരുമേനിയുടെ നിർദ്ദേശമുണ്ട്.
 

Latest News