കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍-ഇന്ത്യാ- പാക് നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മുന്ന് ഭീകരരെ സൈന്യം വധിച്ചു. കുപ് വാരയിലെ മച്ചില്‍ സെക്ടറിലാണ് സംഭവം. പ്രദേശത്ത് സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് കണ്ടെത്തി തടയുകയായിരുന്നു. വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് കരസേനാ ഉദ്യേഗസ്ഥര്‍ പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Latest News