ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന്റെ പോക്കറ്റിലെ ഫോണ്‍ പൊട്ടിത്തെറിച്ചു

മുംബൈ- നഗരത്തിലെ ഭാന്ദുപ് മേഖലയിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ യുവാവിന്റെ പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. സംഭവം റസ്ട്രന്റിലാകെ പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തു വന്നത്. യുവാവിന് നിസാര പരിക്കേറ്റു. ഷര്‍ട്ടിന്റെ പോക്കറ്റിലായിരുന്നു പൊട്ടിത്തെറിച്ച ഫോണ്‍. പുക ഉയരുന്നത് കണ്ട് പരിഭ്രാന്തനായ യുവാവ് സീറ്റില്‍ നിന്നും ചാടി എഴുന്നേറ്റ് ഫോണെടുത്ത് പുറത്തിടുന്നതും ദൃശ്യത്തിലുണ്ട്. ഇതു കണ്ട് ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവരും സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓടി.

വീഡിയോ കാണാം
 

 

 

Latest News