സൗദി പൗരൻ കൈവശം വെച്ച വന്യമൃഗങ്ങളെ കസ്റ്റഡിയിലെടുത്തു

സൗദി പൗരന്റെ പക്കൽ കണ്ടെത്തിയ പുള്ളിപ്പുലി.

റിയാദ് - സൗദി പൗരൻ നിയമ വിരുദ്ധമായി കൈവശം വെച്ച വന്യമൃഗങ്ങളെ കസ്റ്റഡിയിലെടുത്തതായി നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് അറിയിച്ചു. നായാട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പുള്ളിപ്പുലിയെയും അറേബ്യൻ ചെന്നായയെയും പെരുമ്പാമ്പിനെയുമാണ് സൗദി പൗരന്റെ പക്കൽ സുരക്ഷാ വകുപ്പുകൾ കണ്ടെത്തിയത്. ഇവയെ നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫിനു കീഴിലുള്ള കേന്ദ്രത്തിലേക്ക് മാറ്റിയതായി സെന്റർ അറിയിച്ചു.

Latest News