Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താജിക്കിസ്ഥാനിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

താജിക്കിസ്ഥാനിൽ നിന്നുള്ള ആദ്യ ഡയറക്ട് റെഗുലർ സർവീസിലെ യാത്രക്കാരെ ജിദ്ദ വിമാനത്താവളത്തിൽ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുന്നു.

ജിദ്ദ - താജിക്കിസ്ഥാനിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള റെഗുലർ വിമാന സർവീസുകൾക്ക് തുടക്കമായി. സൗദിയിലെ താജിക്കിസ്ഥാൻ അംബാസഡർ അക്‌റം കരീമിയും ജിദ്ദ എയർപോർട്ട് ഡെപ്യൂട്ടി സി.ഇ.ഒ ഇബ്രാഹിം അൽരിഫാഇയും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ആദ്യ സർവീസിലെ യാത്രക്കാരെ പൂച്ചെണ്ടുകളും ഉപഹാരങ്ങളും നൽകി ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിച്ചു. ആദ്യ സർവീസിനോടനുബന്ധിച്ച് ജിദ്ദ വിമാനത്താവളത്തിൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും പതാകകൾ ആലേഖനം ചെയ്ത കേക്ക് മുറിച്ച് ആഘോഷിച്ചു. 
താജിക്കിസ്ഥാൻ വിമാന കമ്പനിയായ സോമോൺ എയർ താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നിന്ന് ജിദ്ദയിലേക്ക് നടത്തിയ പ്രഥമ സർവീസിൽ 160 യാത്രക്കാരാണുണ്ടായിരുന്നത്. ഇക്കൂട്ടത്തിൽ ഭൂരിഭാഗവും ഉംറ തീർഥാടകരായിരുന്നു. 1992 ഫെബ്രുവരിയിലാണ് സൗദി അറേബ്യയും താജിക്കിസ്ഥാനും നയന്ത്രബന്ധം സ്ഥാപിച്ചത്. ഇതിനു ശേഷം ആരംഭിക്കുന്ന ആദ്യത്തെ നേരിട്ടുള്ള റെഗുലർ വിമാന സർവീസാണിത്. ദുഷാൻബെയെയും താജിക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖുജൻദിനെയും ബന്ധിപ്പിച്ച് പ്രതിവാരം മൂന്നു ഡയറക്ട് സർവീസുകൾ വീതമാണ് സോമോൺ എയർ ജിദ്ദയിലേക്ക് നടത്തുക. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവീസുകളുണ്ടാവുക. 
സൗദി അറേബ്യയും താജിക്കിസ്ഥാനും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വാണിജ്യ ബന്ധങ്ങൾ ശക്തമാക്കാനും യാത്രക്കാരുടെയും ടൂറിസ്റ്റുകളുടെയും തീർഥാടകരുടെയും നീക്കം സുഗമമാക്കാനും സൗദി വിനോദ സഞ്ചാരികളെ താജിക്കിസ്ഥാനിലേക്ക് ആകർഷിക്കാനും പുതിയ ഡയറക്ട് റെഗുലർ സർവീസുകൾ സഹായിക്കുമെന്ന് അക്‌റം കരീമി പറഞ്ഞു.

 

Latest News