തെഹ്‌റാന്‍- ഇറാനും സൗദി അറേബ്യയും തമ്മില്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രണ്ട് മാസത്തിനുള്ളില്‍ ബന്ധം സാധാരാണ നിലയിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കുമെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായു എസ്.പി.എയും സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടേയും ഇറാന്റേയും വിദേശ മന്ത്രിമാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എസ്.പി.എ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






