വേശ്യകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മെച്ചമെന്ന്‌ ബിജെപി എംഎല്‍എ

ലഖ്‌നൗ- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് രംഗത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മെച്ചം വേശ്യകളാണെന്ന വിവാദ പ്രസ്താവനയുമായാണ് സിങ് പുതിയ വിവാദമുണ്ടാക്കിയത്. കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരെ കൂമ്പിനിടിക്കണമെന്ന പ്രസ്താവനയ്ക്കു തൊട്ടുപിറകെയാണ് സിങിന്റെ പുതിയ വിമര്‍ശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മെച്ചം വേശ്യകളാണ്. അവര്‍ കൂലി വാങ്ങി അവരുടെ ജോലി ചെയ്യുന്നു അല്ലെങ്കില്‍ സ്റ്റേഡില്‍ ഡാന്‍സ് കളിക്കുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂലി വാങ്ങിയിട്ടു പോലും അവരുടെ ജോലി പോലും ചെയ്യുന്നില്ല. അവര്‍ പണിയെടുക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല- സിങ് പറഞ്ഞു.  

അസംബന്ധ പ്രസ്താവനയുമായി സിങ് വാര്‍ത്തയാകുന്നത് ഇത് ആദ്യമല്ല. മൊബൈല്‍ ഫോണുകളും രക്ഷിതാക്കളുമാണ് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇതേ എംഎല്‍എ പ്രസംഗിച്ചിരുന്നു.
 

Latest News