രണ്ടു കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

കല്‍പറ്റ-2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം  എം.പി.  നിയാസ് (31), മാനന്തവാടി അമ്പുകുത്തി സജ്ന മന്‍സില്‍ എ.ഷറഫു (41), കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ ഷാഹിദ് (37)എന്നിവരെയാണ് പടിഞ്ഞാറത്തറ എസ്.ഐ പി.എന്‍.മുരളീധരന്‍, സി.പി.ഒമാരായ അനില്‍കുമാര്‍, എ.പി.സജീര്‍, കരുണാകരന്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.
പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ ഭാഗത്ത് പരിശോധനയിലാണ് വില്‍പനയ്ക്കു നൂറോളം ചെറിയ പൊതികളാക്കിയതടക്കം കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വിറ്റുകിട്ടിയ രണ്ടായിരത്തോളം രൂപയും പ്രതികളില്‍നിന്നു പിടിച്ചെടുത്തു.

 

Latest News