പുല്‍പള്ളി-ഒരു കിലോഗ്രാമിനടുത്ത് കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. ഏച്ചോം മൂഴയില്‍ ജോബിന്‍ ജേക്കബിനെയാണ്(25) പുല്‍പള്ളി എസ്.എച്ച്.ഒ അനന്തകൃഷ്ണനും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. പെരിക്കല്ലൂര്‍ തോണിക്കടവില്‍ മോട്ടോര്‍ സൈക്കിളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.